09 May 2024 Thursday

അസൗകര്യങ്ങളാല്‍ വീര്‍പ്പ് മുട്ടി പുതിയ പഞ്ചായത്ത് ഓഫീസ് ആലംകോട് ഗ്രാമപഞ്ചായത്ത് മാറ്റി സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി സിപിഎം

ckmnews

ചങ്ങരംകുളം:പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി അസൗകര്യങ്ങളാല്‍ വീര്‍പ്പ് മുട്ടുന്ന കെട്ടിടത്തിലേക്ക് ആലംകോട് ഗ്രാമപഞ്ചായത്ത് മാറ്റി സ്ഥാപിച്ച നടപടിക്കെതിരെ സിപിഎം രംഗത്ത്.ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലംകോട് വില്ലേജിനായി പണിത കെട്ടിടത്തിലേക്ക് കഴിഞ്ഞ ദിവസം താല്‍കാലികമായി മാറ്റി സ്ഥാപിച്ചതിനെതിരെയാണ് പ്രതിഷേധവുമായി പ്രതിക്ഷ അംഗങ്ങള്‍ രംഗത്ത് വന്നത്. ഇലക്ഷന്‍ നടപടികള്‍ ആരംഭിച്ച സമയത്ത് തിരക്ക് പിടിച്ച് സൗകര്യം കുറഞ്ഞ കെട്ടിടത്തിലേക്ക് പഞ്ചായത്ത് ഓഫീസ് മാറ്റിയത് പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.നടപടിയില്‍ പ്രതിഷേധിച്ച് സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു