05 May 2024 Sunday

പ്രശസ്ത ഗായകന്‍ തോപ്പിൽ ആന്റോ അന്തരിച്ചു

ckmnews

കൊച്ചി∙ പ്രശസ്ത ഗായകൻ തോപ്പി‍ൽ ആന്റോ (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആലപിച്ചു. കലൂർ സെന്റ് അഗസ്‌റ്റിൻസ് സ്‌കൂളിലും പരിസരങ്ങളിലും പരിപാടികൾ അവതരിപ്പിച്ചുകൊണ്ടാണു തോപ്പിൽ ആന്റോ കലാലോകത്തേക്കു കടക്കുന്നത്.കൊച്ചി∙ പ്രശസ്ത ഗായകൻ തോപ്പി‍ൽ ആന്റോ (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആലപിച്ചു. കലൂർ സെന്റ് അഗസ്‌റ്റിൻസ് സ്‌കൂളിലും പരിസരങ്ങളിലും പരിപാടികൾ അവതരിപ്പിച്ചുകൊണ്ടാണു തോപ്പിൽ ആന്റോ കലാലോകത്തേക്കു കടക്കുന്നത്.തിനഞ്ചാം വയസ്സിൽ ഇടപ്പള്ളി കോമള മ്യൂസിക്കൽ ക്ലബ്ബിന്റെ ഗാനമേളയിൽ പങ്കെടുത്തു. പിന്നീട് എറണാകുളത്തെ ടാൻസൻ മ്യൂസിക് ക്ലബ്ബിൽ സി.ഒ. ആന്റോ, സീറോ ബാബു, മരട് ജോസഫ് എന്നിവർക്കൊപ്പം ഗാനമേളകളിൽ പാടി. എക്കാലവും മുഹമ്മദ് റഫിയുടെ ഹിറ്റ് ഗാനങ്ങളായിരുന്നു ആന്റോയുടെ പ്രിയപ്പെട്ട പാട്ടുകൾ.


സ്‌റ്റേജിന്റെ ഗായകനായ തോപ്പിൽ ആന്റോ, കേരളത്തിലെ ഗാനമേളരംഗത്ത് അലകളുയർത്തിയ പ്രമുഖ ട്രൂപ്പുകളിൽ പലതിലും പാടിയിട്ടുണ്ട്. കൊച്ചിൻ കലാഭവൻ, ഹരിശ്രീ, ശിവഗിരി ശാരദാ കലാസമിതി, തിരുവനന്തപുരം ടാസ്, കൊച്ചിൻ സാക്‌സ്, ഓൾഡ് ഈസ് ഗോൾഡ് തുടങ്ങിയവ അവയിൽ ചിലതുമാത്രം. നാടകരംഗത്തു സമഗ്രസംഭാവനകൾ നൽകിയ പ്രതിഭാശാലികൾക്കൊപ്പം സംഗീതജീവിതം ആരംഭിക്കാൻ കഴിഞ്ഞുവെന്നതാണു തോപ്പിൽ ആന്റോയുടെ സഫലമായ സംഗീതജീവിതത്തിന്റെ രഹസ്യം. സി.ജെ. തോമസ്, എൻ.എൻ. പിള്ള, പി.ജെ. ആന്റണി, വൈക്കം ചന്ദ്രശേഖരൻനായർ തുടങ്ങി പ്രഗൽഭരുടെ നിരയാണു പിന്തുണ നൽകിയത്.


ആന്റോയെ ആദ്യമായി ഒരു നാടകത്തിന്റെ പിന്നണി പാടാൻ ശുപാർശ ചെയ്യുന്നതു മുൻ കേന്ദ്രമന്ത്രിയും നാട്ടുകാരനുമായ എ.സി.ജോർജായിരുന്നു. സി.ജെ.തോമസിന്റെ ‘വിഷവൃക്ഷം’ എന്ന നാടകത്തിന്. അഭയദേവിന്റെ ഗാനത്തിന് എൽ.പി.ആർ. വർമയുടെ ഈണം. പിന്നീട് പ്രഫഷനൽ നാടകത്തിലേക്കു കാലൂന്നി. കോട്ടയം നാഷനൽ തിയറ്റേഴ്‌സ്, എൻ.എൻ.പിള്ളയുടെ വിശ്വകേരള കലാസമിതി തുടങ്ങിയ തിയറ്ററുകളിൽ പ്രവർത്തിച്ചു. എച്ച്‌എംവിയുടെ റിക്കോർഡുകൾക്കുവേണ്ടി പാടിയ പാട്ടുകൾ ആന്റോയെ പ്രശസ്‌തനാക്കി.


കെ.എസ്. ആന്റണിയാണു സിനിമാ പിന്നണി ഗാനരംഗത്തേക്ക് ആന്റോയെ കൂട്ടിക്കൊണ്ടുപോകുന്നത്. യേശുദാസിനെയും സിനിമയിലെത്തിച്ചത് ഇദ്ദേഹമാണ്. ഫാദർ ഡാമിയനായിരുന്നു ചിത്രം. പിന്നിൽനിന്നു വിളിക്കും കുഞ്ഞാടുകൾ തൻ വിളികേൾക്കാതെ എങ്ങു പോണു എന്ന ഗാനമാണ് ആദ്യമായി സിനിമയ്ക്കു വേണ്ടി പാടിയത്. വീണപൂവ്, സ്നേഹം ഒരു പ്രവാഹം, അനുഭവങ്ങളേ നന്ദി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ പാടി. ബാബുരാജ്, എം.കെ. അർജുനൻ, ദേവരാജൻ തുടങ്ങിയ പ്രതിഭകൾക്കൊപ്പം പാടി. ഹണീ ബീ 2ൽ ആണ് അവസാനം പാടിയത്. കാഞ്ഞൂർ കിഴക്കുംഭാഗം പൈനാടത്ത് കുടുംബാംഗം ട്രീസയാണു ഭാര്യ.