26 April 2024 Friday

കുന്നംകുളം നഗരത്തിൽ കടവരാന്തയിൽ ഉറങ്ങിക്കിടന്ന രണ്ടുപേർക്ക് കുത്തേറ്റ സംഭവം പോലീസ് അന്വേഷണം തുടങ്ങി

ckmnews

കുന്നംകുളം നഗരത്തിൽ കടവരാന്തയിൽ ഉറങ്ങിക്കിടന്ന രണ്ടുപേർക്ക് കുത്തേറ്റ സംഭവം പോലീസ് അന്വേഷണം തുടങ്ങി


കുന്നംകുളം:നഗരത്തിൽ കടവരാന്തയിൽ ഉറങ്ങിക്കിടന്ന രണ്ടുപേർക്ക് കുത്തേറ്റ സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം തുടങ്ങി.അതിഥി തൊഴിലാളി ഉൾപ്പെടെ രണ്ടുപേർക്കാണ് കുത്തേറ്റത് .കൊട്ടാരക്കര സ്വദേശി രാജൻ, ബീഹാർ സ്വദേശി തേജൽ എന്നിവർക്കാണ് കുത്തേറ്റത്. ഇന്ന് പുലർച്ചെയാണ് സംഭവം.കുത്തിയത് ആരെന്ന് അറിയില്ലെന്നാണ് പരിക്കേറ്റവർ പറയുന്നത്. ഗുരുവായൂർ റോഡിലെ മുൻസിപ്പൽ ഷോപ്പിങ് കോപ്ലക്സിനു മുന്നിൽ കിടന്നുറങ്ങിയവർക്ക് നേരെയായിരുന്നു ആക്രമണം.നഗരത്തിൽ മാനസികാ സ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഷൺമുഖൻ എന്ന ആളാണ് ആക്രമണത്തിന് പിന്നിലില്ലെന്നാണ് സംശയം ഇയാൾ ഇതേ കെട്ടിടത്തിൽ ഉറങ്ങികിടന്നയാളെ 4 വർഷം മുൻപ് കല്ലു കൊണ്ടിടിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്.

 കുത്തേറ്റ പരിക്കുകളോടെ

 കുന്നംകുളം താലൂക്ക്

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും തുടർ ചികിത്സക്കായ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മനോനില തെറ്റിയ യുവാവ് നഗരത്തിൽ ഭീതി പരത്തുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതായും വ്യാപാരികൾ പറയുന്നു.അക്രമിയെ ഇത് വരെ കണ്ടെത്താനായിട്ടില്ല.

കുന്നംകുളം എ സി പി ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം തുടരുന്നത്