09 May 2024 Thursday

കോവിഡിനുശേഷം പഴയ പ്രതാപത്തോടെ ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളി പെരുന്നാൾ

ckmnews

കോവിഡിനുശേഷം പഴയ പ്രതാപത്തോടെ ചാലിശ്ശേരി യാക്കോബായ സുറിയാനി  പള്ളി പെരുന്നാൾ


ചങ്ങരംകുളം: കോവിഡിനു ശേഷം പഴമയിലേക്ക് തിരിച്ചെത്തിയ  പെരുന്നാളാഘോഷം  വാദ്യകലാകാരൻമാർക്കും  പെരുന്നാൾ പ്രേമികൾക്കും ഗ്രാമത്തിനും പെരുന്നാൾ പഴയ ഉത്സവ കാഴ്ചയിലെ പ്രതാപകാലത്തേക്കുള്ള മടങ്ങി വരവായി .ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 156 മത് പ്രതിഷ്ഠാ പെരുന്നാളാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്   ചൊവ്വ ,ബുധൻ ദിവസങ്ങളിൽ ആഘോഷിച്ചത്.കുന്നംകുളം മേഖലയിലും കേരളത്തിലും ആദ്യമായാണ് പഴയ രീതിയിൽ രണ്ട് ദിവസങ്ങളിലായി പെരുന്നാൾ ആഘോഷിച്ചത്.പെരുന്നാളിൽ  കേരളത്തിലെ വാദ്യ വേദികളിലെ തലയെടുപ്പായി മാറിയ  പേരുകേട്ട ഏഴോളം ബാൻ്റ് സെൻ്റ്  വാദ്യങ്ങളും , ചെണ്ടമേളവും  , തബോർ  എന്നീ വാദ്യങ്ങൾ ഉൾപ്പെടെ ഒമ്പതോളം പ്രാദേശീക ആഘോഷ കമ്മറ്റികൾ  പെരുന്നാളിൽ   പങ്കെടുത്തു.അടച്ചിട്ട ലോകത്ത് നിന്ന് പുറത്തേക്ക് എല്ലാ മാറുന്ന സാഹചര്യത്തിലെ  വാദ്യകലാകരൻമാരുടെ  ശ്രുതിമധുരമായ താളലയം പെരുന്നാൾ ആസ്വാദകരെ അനുഭൂതിയുടെ പരകോടിയിലെത്തിച്ചു.ഗജവീരന്മാരെ ഒഴിവാക്കി ഒമ്പതോളം പ്രാദേശീക ആഘോഷ കമ്മിറ്റികൾ യാക്കോബായ സുറിയാനി പള്ളിയുടെ രാത്രി  പെരുന്നാളിൽ പങ്കാളികളായത്  മത സൗഹാർദ്ദത്തിൻ്റ നേർസാക്ഷ്യയായി.യാക്കോബായ ചാപ്പലിലെ ദീപാലങ്കാരപന്തലിൽ നിന്ന് സമയക്രമീകരണം നൽകി ഒമ്പത് ആഘോഷങ്ങൾ ആരംഭിച്ചത്.ബുധനാഴ്ച ഉച്ചക്ക് ആരംഭിച്ച പകൽ പെരുന്നാൾ ദേശങ്ങളിൽ വിളംബരം നടത്തി യാക്കോബായ ചാപ്പലിൽ  എത്തി നാലോളം ആഘോഷ കമ്മറ്റികൾ പങ്കെടുത്തു.പെരുന്നാൾ പ്രേമികൾക്ക്  പെരുന്നാളാഘോഷം ആനന്ദവും ആഹ്ലാദവുമായി .