27 April 2024 Saturday

സംസ്ഥാന പാതയില്‍ പറേംപാടത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്ന് വീണു

ckmnews

സംസ്ഥാന പാതയില്‍ പറേംപാടത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്ന് വീണു

പെരുമ്പിലാവ്:പാറേമ്പാടത്ത് ബസ് കാത്തിരിപ്പു കേന്ദ്രം നിലംപൊത്തി.വ്യാഴാഴ്ച രാത്രിയാണ് ബസ്റ്റോപ്പ് തകർന്നുവീണത്.എങ്ങനെയാണെന്ന് വ്യക്തമല്ല.വാഹനമിടിച്ച ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല.ശക്തമായ കാറ്റ്  ഉണ്ടായിട്ടില്ല.ഉണ്ടെങ്കിൽ പരിസരത്തെ ഓല കെട്ടിയ  ഫ്രൂട്ട്സ് കട തകരേണ്ടതാണ്.കോൺഗ്രേറ്ററിൽ ഉറപ്പിച്ച ഇരുമ്പ് പൈപ്പ് തകർന്ന നിലയിലാണ്.മുൻ എം.എൽ.എ ബാബു എം പാലിശ്ശേരി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് കാത്തിരിപ്പ് കേന്ദ്രം