09 May 2024 Thursday

ഒതളൂർ ഉണ്ണിയേട്ടൻ ഒന്നാം ചരമവാർഷികം 21ന് ചങ്ങരംകുളത്ത് നടക്കും

ckmnews

ഒതളൂർ ഉണ്ണിയേട്ടൻ ഒന്നാം ചരമവാർഷികം 21ന് ചങ്ങരംകുളത്ത് നടക്കും


ചങ്ങരംകുളം:മതേതര ജനാധിപത്യ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിലും സംരക്ഷിച്ച്‌ നില നിർത്തുന്നതിലും നിസ്തുലമായ പങ്കു വഹിച്ച ഒതളൂർ ഉണ്ണിയേട്ടൻ ഒന്നാം ചരമവാർഷികം 21ന് ചങ്ങരംകുളത്ത് നടക്കും.ആലംകോട് നന്നംമുക്ക് മണ്ഡലം  കോൺഗ്രസ് കമ്മറ്റി 21ന് ഞായറാഴ്ച ഉച്ചക്ക് ശേഷം 3 : 30 ന് ചങ്ങരംകുളത്തു വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം  ടി എൻ പ്രതാപൻ എംപി ഉദ്‌ഘാടനം ചെയ്യും.അനുസ്മരണ സമ്മേളനത്തിൽ മറ്റു പ്രമുഖ രാഷ്ട്രീയ സാമൂഹ്യ നേതാക്കളും പങ്കെടുക്കും