09 May 2024 Thursday

ടീം ഇ.ആർ.എം. നരണിപ്പുഴ ഷാനവാസ് സ്മരണിക കൈമാറി.

ckmnews

ടീം ഇ.ആർ.എം. നരണിപ്പുഴ ഷാനവാസ് സ്മരണിക കൈമാറി.


ചങ്ങരംകുളം:പ്രദേശത്തെ സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിദ്ധ്യം ടീം ഇ.ആർ.എം. നരണിപ്പുഴ ഷാനവാസിന്റെ ഓർമ്മകൾക്ക് പുതു ജീവൻ നൽകി സ്മരണിക കൈമാറി. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും സൂഫിയും സുജാതയും എന്ന ചലച്ചിത്രത്തിന് ലഭിച്ച അഞ്ച് സംസ്ഥാന അവാർഡുകളാണ് "വാതുക്കൽ വെള്ളരിപ്രാവ് " എന്ന ചടങ്ങ് സംഘടിപ്പിക്കാൻ ടീം ഇ.ആർ.എം. നെ പ്രചോദിപ്പിച്ചത്.സംസ്ഥാന പുരസ്കാര ജേതാവും ഗാനരചയിതാവുമായ ഹരിനാരായണൻ ചടങ്ങ് ഉൽഘാടനം ചെയ്ത് സബ്ന ഷാനവാസിന് സ്മരണിക കൈമാറി.സൂഫിയും സുജാതയിലെ 'അൽ ഹംദുലില്ലാ ' എന്ന ഗാനം ആലപിച്ച സുധീപ് പാലനാട് അനുസ്മരണ പ്രഭാഷണം നടത്തി. വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട്   കല്ലാട്ടേൽ ഷംസു മുഖ്യ അതിഥിയായി യൂണിവേഴ്സൽ റെക്കോഡ് ബുക്കിൽ ഇടം നേടിയ റിയൽ മീഡിയക്ക് ഉപഹാരം നൽകി. പ്രഗിലേഷ് , ഷുഹൈബ് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈർ പ്രതിഭകളെ അനുമോദിച്ചു.ഷാജി കാളിയത്തേൽ, പി. റംഷാദ്, ഷൗക്കത്ത് അലിഖാൻ , ഫൈസൽ ബാവ, ജിയോ മാറഞ്ചേരി, ഡോകടർ ഉമറലി, റഫീഖ് പെരുമുക്ക് , ശങ്കരനാരായണൻ പന്താവൂർ,ഭഗവാൻ രാജൻ, മുഹമ്മദ് സഫി, ലക്ഷ്മണൻ മാസ്റ്റർ തുടങ്ങിയവർ ഷാനവാസ് അനുസ്മരണം നടത്തി.പ്രഗിലേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സുരേഷ് പൂങ്ങാടൻ അധ്യക്ഷനായി. ജിഷാദ് ഒലിയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മനോജ് കോനശ്ശേരി, റഫീഖ് പുഴക്കര , ജയേഷ് കുവക്കാട്ട്, രാജേഷ്, ഷറഫുദ്ധീൻ , ഗഫൂർ , അംബിക ചേമ്പാലാ, സജീഷ്, ജയചന്ദ്രൻ വന്നേരി തുടങ്ങിയവർ പ്രതിഭകളെ ആദരിച്ചു. മുസ്ഥഫ പരൂർ ചടങ്ങിന് നന്ദി അറിയിച്ചു.