09 May 2024 Thursday

ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവിനെ ചൈതന്യ വായനശാല അഭിനന്ദിച്ചു

ckmnews

ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവിനെ ചൈതന്യ വായനശാല അഭിനന്ദിച്ചു


ചങ്ങരംകുളം:വനിത ശിശുസംരക്ഷണ വകുപ്പ്  പാലക്കാട് ജില്ല ഏർപ്പെടുത്തിയ ഉജ്ജ്വല ബാല്യം പുരസ്കാരം ലഭിച്ച സിദ്ധാർത്ഥ് കൃഷ്ണനെ ചാലിശ്ശേരി പെരുമണ്ണൂർ ഇ.പി.എൻ  ചൈതന്യ വായനശാല അഭിനന്ദിച്ചു.വായനശാല ബാലവേദി അംഗമായ സിദ്ധാർത്ഥ്  ഇതിനകം ലൈബ്രറി കൗൺസിൽ ഒരുക്കിയ വിവിധ മൽസരങ്ങളിൽ പങ്കെടുത്ത് വായനശാലക്കായി നിരവധി സമ്മാനങ്ങൾ നേടി തന്നിട്ടുണ്ട്.   പതിനായരത്തിലധികം പുസ്തകളുള്ള ഗ്രന്ഥശാലയുടെ  ഓട്ടോമേഷൻ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് സിദ്ധാർത്ഥായിരുന്നു. ചടങ്ങിൽ വായനശാലപ്രസിഡൻ്റ് ഡോ.ഇ എൻ ഉണ്ണികൃഷ്ണൻ  ,സെക്രട്ടറി ഇ.കെ.മണികണ്ഠൻ , ലൈബ്രറിയന്മാരായ പി.കെ സുനിത , പി അനൂപ   എന്നിവർ സംസാരിച്ചു.