09 May 2024 Thursday

ഷാര്‍ജയിലെ അന്താരാഷ്ട്ര പുസ്തകമേളയിൽ നരണിപ്പുഴഗ്രാമത്തെ ചേര്‍ത്തുവെച്ച് കെഎ ലത്തീഫ്

ckmnews

ഷാര്‍ജയിലെ   അന്താരാഷ്ട്ര

പുസ്തകമേളയിൽ

നരണിപ്പുഴഗ്രാമത്തെ  ചേര്‍ത്തുവെച്ച് കെഎ ലത്തീഫ്


ചങ്ങരംകുളം:സ്വപ്രയത്നം കൊണ്ട്

ഉയരങ്ങള്‍ കീഴടക്കിയ നരണിപ്പുഴ സ്വദേശി കെഎ ലത്തീഫിന്റെ  രക്ഷിതാവ് അറിയേണ്ട മനശാസ്ത്രം എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാര്‍ജയിലെ   അന്താരാഷ്ട്ര

പുസ്തകമേളയിൽ വെച്ച് നടന്നു,കൗണ്‍സിലിങിലും,മോട്ടിവേഷന്‍ ക്ലാസുകളിലും വ്യക്തിമുദ്ര പതിപ്പിച്ച മനഃശാസ്ത്രജ്ഞനും

സൈക്കോളജിസ്റ്റുമായചങ്ങരംകുളം നരണിപ്പുഴ സ്വദേശി കെ എ ലത്തീഫാണ് "രക്ഷിതാവ് അറിയേണ്ട മനഃശാസ്ത്രം" എന്ന പുസ്തകം തയ്യാറാക്കിയത്.സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രശസ്ത കാലിഗ്രഫർ കരീം ഗ്രഫി കക്കോവിന് നൽകി ഷാർജ ഇന്റർനാഷ്നൽ ബുക് ഫെയറിൽ വെച്ച് പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു.ഡോ പുത്തൂർ റഹ്മാൻ, അൻവർ നഹ,സലാം പാപ്പിനിശ്ശേരി,സൈനുൽ ആബിദ് ഹുദവി എന്നിവരും ചടങ്ങിൽ പങ്കെടുത്തു