09 May 2024 Thursday

ശ്രീശാസ്താ സ്കൂൾ ആരോഗ്യ സുരക്ഷാ കമ്മറ്റി അവലോകന യോഗം നടത്തി.

ckmnews



ശ്രീശാസ്താ സ്കൂൾ ആരോഗ്യ സുരക്ഷാ കമ്മറ്റി അവലോകന യോഗം നടത്തി.


ചങ്ങരംകുളം:ശ്രീശാസ്താ സ്കൂൾ ആരോഗ്യ സുരക്ഷാ കമ്മറ്റി അവലോകന യോഗം നടത്തി. വാർഡ് മെമ്പർ വി.എച്ച്. തസ്നീം അബ്ദുൾ ബഷീർ ഉദ്ഘാടനം ചെയ്തു. കോ വിഡ് കാലത്ത് സ്കൂളിൽ ആരോഗ്യരംഗത്തെ എല്ലാ കാര്യങ്ങളിലും സ്കൂൾ അദ്ധ്യാപകരെ പോലെ തന്നെ രക്ഷിതാക്കളും ശ്രദ്ധാലുക്കളായിരിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വാർഡ് മെമ്പർ വി.എച്ച്.തസ്നിം അബ്ദുൾ ബഷീർ രക്ഷിതാക്കളെ ഓർമപ്പെടുത്തി.കണ്ണൻ പന്താവൂർ ആമുഖ പ്രസംഗം നടത്തി. വി.വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.

കോവിഡ് കാലത്ത് സ്കൂളിൽ കുട്ടികളെ എങ്ങനെയൊക്കെ ശ്രദ്ധ നൽകണമെന്ന സന്ദേശം ആലങ്കോട് ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാർ പി.ജി. അദ്ധ്യാപകർക്കും ടീച്ചർമാർക്കും ക്ലാസെടുത്തു ബോധവൽക്കരണം നടത്തി.പി.ബാലൻ,

ഹെഡ്മിസ്ട്രസ് സുമ, കെ.ഗോപാലകൃഷ്ണൻ നായർ എന്നിവരും പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പാൾ വി.വി.ബാബു സ്വാഗതവും കെ. ഭാഗീരഥി ടീച്ചർ നന്ദിയും പറഞ്ഞു.