26 April 2024 Friday

വളയംകുളത്ത് മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം

ckmnews


ചങ്ങരംകുളം:വളയംകുളത്ത് മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ന്നു.വളയംകുളത്ത് പ്രവര്‍ത്തിക്കുന്ന ആയിഷ മൊബൈല്‍സിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്.ഷട്ടര്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് പത്തോളം പുതിയ മൊബൈലും,റിപ്പയറിങിന് എത്തിച്ച മുഴുവന്‍  മൊബൈലുകളും കവര്‍ന്നിട്ടുണ്ട്.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.അന്യേഷണം ആരംഭിച്ചു