27 April 2024 Saturday

കടവല്ലൂരിൽ രണ്ട് വീടുകളിൽ മോഷണം;17 പവൻ സ്വർണ്ണം നഷ്ട്ടപ്പെട്ടു.

ckmnews


ചങ്ങരംകുളം:കടവല്ലൂരിൽ രണ്ട് വീടുകളിൽ നടന്ന മോഷണങ്ങളിലായ് 17 പവൻ സ്വർണ്ണം നഷ്ട്ടപ്പെട്ടു.കല്ലുംപുറം ചാലിശ്ശേരി റോഡിൽ പൂഞ്ചിലവളപ്പിൽ സൈനുദ്ധീന്റെ വീട്ടിൽ കയറിയമോഷ്ട്ടാവ്  10 പവൻ സ്വർണ്ണമാണ് കവർന്നത് .കല്ലുംപുറം അംബേദ്കർ റോഡിൽ ആലുക്കൽ അലിയുടെ  വീട്ടിൽ നിന്നും 7 പവൻ സ്വർണവുമാണ് കവർന്നത്, സെനുദ്ധീന്റെ വീട്ടിൽ പിറകുവശത്തെ ഗ്രിൽ തകർത്താണ് മോഷ്ട്ടാവ് അകത്ത് കടന്നിരിക്കുന്നത്.ആലുക്കൽ അലിയുടെ

വീട്ടിൽ പിറകുവശത്തെ വാതിൽ വഴിയുമാണ് അകത്ത് കടന്നിരിക്കുന്നത്.ചാലിശ്ശേരി റോഡിൽവെള്ളത്തിങ്കൽ അബുബക്കറിന്റെ വീട്ടിലും മോഷണശ്രമം നടന്നിട്ട് ഉണ്ട് വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.വീട്ടുകാർ കുന്നംകുളം പോലീസിൽ പരാതി നൽകി, പരാതിയുടെ അടിസ്ഥാനത്തിൽ  കുന്നംകുളം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

വിരലടയാള  വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.