26 April 2024 Friday

പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഫൈബര്‍ തോണി മറിഞ്ഞ് മൂന്ന് പേരെ കാണാതായി

ckmnews

പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഫൈബര്‍ തോണി മറിഞ്ഞ് മൂന്ന് പേരെ കാണാതായി


പൊന്നാനി:പൊന്നാനിയില്‍ നിന്ന് നാല് പേരുമായി  മത്സ്യബന്ധനത്തിന് പുറപ്പെട്ട ഫൈബര്‍ തോണി മറിഞ്ഞ് മൂന്ന് പേരെ കാണാതായി.മുക്കാടി സ്വദേശികള്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍ പെട്ടത്.ഇന്നലെയാണ് ഇവര്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.നടുക്കടലില്‍ നീന്തിയ ഒരാളെ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.രക്ഷപ്പെട്ട ആള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊന്നാനി കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും കാാതായവരെ കണ്ടെത്തുന്നതിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.