26 April 2024 Friday

കേരളാ സ്റ്റേറ്റ് റൂട്രോണക്സിന്റെ വിജയ വീഥി പഠന കേന്ദ്രം ഇനി ചങ്ങരംകുളത്ത്

ckmnews

കേരളാ സ്റ്റേറ്റ് റൂട്രോണക്സിന്റെ വിജയ വീഥി പഠന കേന്ദ്രം ഇനി ചങ്ങരംകുളത്ത്


ചങ്ങരംകുളം:കേരളാ സ്റ്റേറ്റ് റൂട്രോണക്സിന്റെ വിജയ വീഥി പഠന കേന്ദ്രം ഇനി ചങ്ങരംകുളത്തും.കേരളാ സ്റ്റേറ്റ് റൂട്രോണക്സ് ആലംങ്കോട് പഞ്ചായത്ത് വിജയ വീഥി (പിഎച്ച്സി കോച്ചിംഗ് സെന്റർ) ചങ്ങരംകുളം ഇന്റെ സ്ടിയൽ കോ-ഓപ്പറേറ്റിവ് സൊസൈറ്റിയിൽ അനുവദിച്ച് ഉത്തരവായി.സെന്ററിന്റെ എഗ്രിമെന്റ് വെക്കലും അഫിലിയേഷൻ സർട്ടിഫിക്കറ്റ് കൈമാറലും തിരുവനന്തപുരത്ത് വെച്ച് നടന്നു.റൂട്രോണക്സ്എംഡി. സുരേഷ് കുമാറിൽ നിന്നും അഫിലിയേഷൻ രേഖകൾ സംഘം പ്രസിഡണ്ട്.പി.പി. യുസഫലിയും.സെക്രട്ടറി സലിം കോക്കൂരും ഏറ്റുവാങ്ങി വിജയ വീഥി സെന്റർ നവംബർ മാസത്തോടെ പ്രവർത്തനം തുടങ്ങുമെന്ന് ഭരണസമിതി അറിയിച്ചു.