26 April 2024 Friday

മലയാറ്റൂർ രാമകൃഷ്ണന്റെ 'യന്ത്രം' : നോവൽ ചർച്ച നടത്തി

ckmnews

മലയാറ്റൂർ രാമകൃഷ്ണന്റെ 'യന്ത്രം' : നോവൽ ചർച്ച നടത്തി


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തകചർച്ചയിൽ മലയാറ്റൂർ രാമകൃഷ്ണന്റെ വയലാർ പുരസ്കാരം നേടിയ 'യന്ത്രം' എന്ന ആഖ്യായിക ചർച്ച ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. പ്രസിഡന്റ് എം.എം ബഷീർ മോഡറേറ്ററായി. എ.വത്സല ടീച്ചർ  ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. പി. എസ് മനോഹരൻ, സി. വിജയൻ, അഡ്വ വി .ശശികുമാർ എന്നിവർ ചർച്ചയിൽ  പങ്കെടുത്തു. കെ  ഉണ്ണികൃഷ്ണൻ 

പി .എൻ കൃഷ്ണൻ നമ്പൂതിരി ,ചന്ദ്രികാ രാമനുണ്ണി , 

സി എം ബാലാമണി, കൃഷ്ണൻ നമ്പൂതിരി

എന്നിവർ ആശംസകൾ അറിയിച്ചു