26 April 2024 Friday

KST എംപ്ലോയീസ് സംഘ്(BMS)ന്റെ നേതൃത്വത്തിൽ ഉപവാസം നടത്തി

ckmnews

KST എംപ്ലോയീസ് സംഘ്(BMS)ന്റെ നേതൃത്വത്തിൽ ഉപവാസം നടത്തി


പൊന്നാനി:മുഖ്യമന്ത്രി വാക്കു പാലിക്കുക,കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പിലാക്കുക,കെഎസ്ആര്‍ടിസിയെ കാർന്നു തിന്നുന്ന KSWIFT എന്ന കമ്പനിയെ കേരളത്തിൽ ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും സുശീൽ ഖന്ന റിപ്പോർട്ടിന്റെ മറവിൽ കെഎസ്ആര്‍ടിസി ജീവനക്കാരെ അത്മഹത്യയിലേക്ക് തള്ളിവിടുന്നതിനെതിരെയും KST എംപ്ലോയീസ് സംഘ്(BMS)ന്റെ നേതൃത്വത്തിൽ കേരളത്തിലെ 99 ഡിപ്പോകളിളും നടക്കുന്ന ഏകദിന ഉപവാസ സമരത്തിന്റെ ഭാഗമായി പൊന്നാനി യൂണിറ്റിൽ ഉപവാസ മരം നടത്തി. പരിപാടി ജില്ലാ വർക്കിങ് പ്രസിഡന്റ് എസി രാജേഷിന്റെ അദ്ധ്യക്ഷതയിൽ ബിഎംഎസ് ജില്ല പ്രസിഡന്റ് വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.KST എംപ്ലോയീസ് സംഘ്(BMS)ജില്ല ജോയിന്റ് സെക്രട്ടറി സുനിൽ ടിപി മുഖ്യപ്രഭാഷണം നടത്തി.ബിഎംഎസ് പൊന്നാനി മേഖല പ്രസിഡന്റ് സി.കെ.സുബ്രഹ്മണ്യൻ,ബിജെപി പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി ഇ.ജി.ഗണേശൻ,,പൊന്നാനി മുനിസിപ്പൽ കൗണ്സിലർ ഗിരീഷ് കുമാർ,ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് ഷാജി കളരിക്കൽ, തുളസി ദാസ്,മനോജ് കാട്ടാമ്പല,തുടങ്ങിയവർ അഭിവാദ്യം ആർപ്പിച്ചുകൊണ്ടു സംസാരിച്ചു.ബിഎംഎസ് ജില്ല വൈസ് പ്രസിഡണ്ടും KST എംപ്ലോയീസ് സംഘ് ജില്ല പ്രസിഡന്റുമായ രാജേഷ് എന്‍വി സമാപന പ്രഭാഷണം നടത്തി.