26 April 2024 Friday

കുഞ് ബക്കറ്റിൽ വീണു മരിച്ചത്‌ ,അച്ഛനും അമ്മയും ക്വാറൻറീനിൽ കഴിയവെ ആശുപത്രി ക്യാഷാലിറ്റി അടച്ചു.

ckmnews



സ്വകാര്യ  ആശുപത്രിയിലെ ആർ എം ഒ ഉൾപ്പടെ അഞ്ചു പേർ ക്വാറൻറീനിൽ.  



ചാലിശ്ശേരിയിൽ കോവിഡ് 19 സ്ഥിരീകരിച്ച കുടുംബത്തിലെ കുട്ടി  ബക്കറ്റിൽ വീണു മരിച്ചതിനെ തുടർന്ന്  പെരുമ്പിലാവിലെ അൻസാർ ആശുപത്രിയിൽ എത്തിച്ചതിൻ്റെ പശ്ചാത്തലത്തിൽ   ആശുപത്രി ആർ ഒ  എ യും നേഴ്സുമാർ ഉൾപ്പടെ അഞ്ച് പേർ ആശുപത്രിയിൽ  ക്വാൻ്റീനിലിൽ നിരീക്ഷണത്തിലായി.


ശനിയാഴ്ച രാത്രിയിലാണ് ചാലിശ്ശേരി മണാട്ടിൽ മുഹമ്മദ് സാദിക്കിന്റെ 11 മാസം പ്രായമായ  മുഹമ്മദ് നിസാൻ എന്ന കുട്ടിയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .

ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.


നിലവിലെ ക്യാഷാലിറ്റി അടച്ചു  പൂട്ടി.

പകരം അടിയന്തിര പരിചരണം താത്ക്കാലികമായി   ആശുപത്രിയിൽ തന്നെ മറ്റൊരിടത്തേക്ക് മാറ്റി.  


ശുചീകരണ പ്രവർത്തനങ്ങൾക്കു ശേഷം മാത്രമേ നിലവിലെ ക്യാഷ്വാലിറ്റി തുറന്നു പ്രവർത്തിക്കുവാൻ പാടുള്ളു എന്ന് കടവല്ലൂർ പഞ്ചായത്ത് ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.