26 April 2024 Friday

പറേമ്പാടത്ത് അജ്ഞാതനെ അജ്ഞാതനെ വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി:കുന്നംകുളം പോലീസ് അന്വേഷണം തുടങ്ങി

ckmnews

പറേമ്പാടത്ത് അജ്ഞാതനെ അജ്ഞാതനെ വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി:കുന്നംകുളം പോലീസ് അന്വേഷണം തുടങ്ങി


കുന്നംകുളം :പറേമ്പാടത്ത്

അജ്ഞാത വാഹനമിടിച്ച് ഒരാൾ മരിച്ചു. 35-40 വയസ്സിനിടയിൽ  പ്രായം തോന്നിക്കുന്ന പുരുഷനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് പറേമ്പാടത്ത് അജ്ഞാത വാഹനമിടിച്ച് മരിച്ചു കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത് തുടർന്ന് എസ് ഐ ഹേമലത യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.പരസ്പരം സഹായസമിതി ആംബുലൻസ് പ്രവർത്തകർ മൃതദേഹം  തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇടിച്ച വാഹനം കണ്ടെത്തുന്നതിനായി  സിസിടിവിയുടെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.