26 April 2024 Friday

അത്ഭുതപ്പെടുത്തുന്നഓർമ്മശക്തിക്ക് റെക്കോർഡ് നേട്ടവുമായി രണ്ടാം ക്ലാസുകാരൻ

ckmnews



എടപ്പാൾ : പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി സച്ചിന്‍ മാധവ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. നാലു മിനിറ്റിനുള്ളിൽ ഒരു വർഷത്തെ എല്ലാ പ്രധാന ദിനങ്ങളുടെ പേരുകളും പറഞ്ഞു കൊണ്ടാണ് ഏഴുവയസ്സുകാരൻ റെക്കോർഡ് നേട്ടത്തിന്അർഹനായത്. കുറ്റിപ്പുറം സ്വദേശികളായ എസ്റ്റിമേഷൻ ഓഫീസർ പ്രശാന്തിന്റെയും വീട്ടമ്മയായ നീതു പ്രശാന്തിന്റേയും മകനാണ്.