27 April 2024 Saturday

കുന്നംകുളം കിഴൂരില്‍ പോസ്റ്റ് ഓഫീസ് കെട്ടിടം നിലംപൊത്തി; ഒഴിവായത് വന്‍ദുരന്തം.

ckmnews

കുന്നംകുളം കിഴൂരില്‍ പോസ്റ്റ് ഓഫീസ് കെട്ടിടം നിലംപൊത്തി; ഒഴിവായത് വന്‍ദുരന്തം.


കുന്നംകുളം കിഴൂരില്‍ പോസ്റ്റ് ഓഫീസ് കെട്ടിടം നിലംപൊത്തി, ഒഴിവായത് വന്‍ദുരന്തം. കിഴൂര്‍ സെന്ററില്‍ 25 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസ് കെട്ടിടമാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെ പൂര്‍ണമായും നിലംപൊത്തിയത്.ശങ്കരത്ത് വളപ്പില്‍ സിദ്ധീക്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ മേഖലയില്‍ കനത്ത മഴയുണ്ടായിരുന്നു. സാധാരണ പകല്‍ സമയത്ത് നിരവധി പേര്‍ ഉണ്ടാകുന്ന സ്ഥലമാണിത്. പുലര്‍ച്ചെ ആയതിനാല്‍ ആരും ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. കുന്നംകുളം അഗ്‌നി രക്ഷാ സേനയും പോലീസും സ്ഥലത്തെത്തി. പോസ്റ്റ് ഓഫീസില്‍ വിലപ്പെട്ട രേഖകള്‍ ഉള്ളതിനാല്‍ പോലീസിന്റെ വലിയ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പോസ്റ്റ് ഓഫീസിലെ സാമഗ്രികളും മറ്റും നശിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ അവശിഷ്ടങ്ങള്‍ നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരേഗമിക്കുകയാണ്