01 May 2024 Wednesday

സംസ്ഥാന പാതയിൽ കണ്ടനകത്ത് നിയന്ത്രണം വിട്ട കാറിടിച്ച് എരുമപെട്ടി സ്വദേശിയായ സ്ക്കൂട്ടർ യാത്രികൻ മരിച്ചു

ckmnews

സംസ്ഥാന പാതയിൽ കണ്ടനകത്ത് നിയന്ത്രണം വിട്ട കാറിടിച്ച് എരുമപെട്ടി സ്വദേശിയായ സ്ക്കൂട്ടർ യാത്രികൻ മരിച്ചു


എടപ്പാൾ: സംസ്ഥാന പാതയിൽ കണ്ടനകത്ത് നിയന്ത്രണം വിട്ട കാറിടിച്ച് എരുമപെട്ടി സ്വദേശിയായ സ്ക്കൂട്ടർ യാത്രികൻ മരിച്ചു. തൃശൂർ എരുമപെട്ടി തയ്യൂർ തലപ്പിള്ളി സ്വദേശി കുന്നത്ത് പുരക്കൽ ധർമ്മചന്ദ്രനാണ് മരണപ്പെട്ടത്. കുറ്റിപ്പുറം ഭാഗത്തു നിന്നും വരുകയായിരുന്ന അയിലക്കാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽപെട്ട കാർ എടപ്പാൾ ഭാഗത്തു നിന്നും വരുകയായിരുന്ന സ്ക്കൂട്ടറിലിടിച്ച ശേഷം സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു.അപകടം നടന്നയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ധർമ്മചന്ദ്രനെ എടപ്പാളിലെയും കോട്ടക്കലിലേയും ആശുപത്രികളിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മുൻമ്പ് മറ്റൊരു വാഹനം ഇടിച്ചു തകർത്ത ഈ ബസ് സ്റ്റോപ്പ് ഏതാനും ആഴ്ച്ചകൾക്കു മുൻമ്പാണ് പുതുക്കി പണിത്.