27 April 2024 Saturday

അജ്ഞാത വാഹനം ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫുട്ബോൾ താരം മരിച്ചു.

ckmnews

അജ്ഞാത വാഹനം ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫുട്ബോൾ താരം മരിച്ചു.

കുന്നംകുളം:അജ്ഞാത വാഹനം ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫുട്ബോൾ താരം മരിച്ചു. 

കേച്ചേരി ഊക്കയിൽ ഫാറൂഖിന്റെ മകൻ ഫർഹാദ് (20) ആണ് മരിച്ചത്.

സ്കൂൾ തലത്തിൽ ജില്ലാ - സംസ്ഥാന ഫുട്ബോൾ ടീമുകളിൽ അംഗമായിരുന്ന ഫർഹാദ് കഴിഞ്ഞ അഞ്ചിന് രാത്രി 11 മണിയോടെ തൃശ്ശൂരിൽ നിന്നും കേച്ചേരിയിലേക്ക് വരുമ്പോൾ ഏഴാം കല്ലിൽ വെച്ചായിരുന്നു ഫർഹാദ് സഞ്ചരിച്ചിരുന്ന ബൈക്കിൽ അജ്ഞാത വാഹനം ഇടിച്ചത്.അപകടത്തെ തുടർന്ന് ഗുരുതരമായ് പരിക്ക് പറ്റിയ ഫർഹാദ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കെ ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്.

തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും തുടർന്ന് പട്ടിക്കര പറപ്പൂർ തട്ടത്തിൻ ജുമാമസ്ജിദ് ഖബറ സ്ഥാനിൽ ഖബറടക്കം നടത്തും.

മാതാവ്: ഷീബ .ഫഫദ്, ഫർസാന എന്നിവർ സഹോദരങ്ങളാണ്.