27 April 2024 Saturday

ടോറസ് ലോറിയിടിച്ച് യുവതി മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ

ckmnews

ടോറസ് ലോറിയിടിച്ച് യുവതി മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ


കുന്നംകുളം : ടോറസ് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിമരിച്ച സംഭവത്തിൽ ലോറിഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ദേശമംഗലം കോപ്പൻ വീട്ടിൽ കെ.പി. ശംസുദ്ദീനാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ നഗരസഭക്ക് മുൻപിലാണ് അപകടം. നിയന്ത്രണംവിട്ട ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പൂങ്കുന്നം മുതുവീട്ടിൽ വിശ്വംഭരൻ ഭാര്യ ഗീത (48) മരിച്ചിരുന്നു. മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മകൻ വിനീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാൾ ചികിത്സയിൽ തുടരുകയാണ്.