26 April 2024 Friday

പെരുമ്പിലാവിൽ നിന്ന് ജെസിബി മോഷ്ടിച്ച പ്രതി പിടിയിൽ

ckmnews

പെരുമ്പിലാവിൽ നിന്ന് ജെസിബി മോഷ്ടിച്ച പ്രതി പിടിയിൽ


കുന്നംകുളം:പെരുമ്പിലാവിൽ വാട്ടർ അതോറിറ്റിയുടെ ജോലിക്കെത്തിയ  ജെസിബി മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ കുന്നംകുളം പോലീസ് മണിക്കൂറുകൾക്കകം  അറസ്റ്റ് ചെയ്തു.പാലക്കാട് കൊല്ലങ്കോട്  കുതിരമൂളി വീട്ടിൽ മുരുകൻ (37) എന്നയാളെയാണ് കുന്നംകുളം എസിപി ടി.എസ്.സിനോജിന് ലഭിച്ച രഹസ്യവിവരത്തിന്റെ  അടിസ്ഥാനത്തിൽ  കുന്നംകുളം എസ് ഐ  ഷെക്കീർ അഹമ്മദിന്റെ നേതൃത്വത്തിലുള്ള   പോലീസ്  സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ്  കേസിനാസ്പദമായ സംഭവം . വാട്ടർ അതോറിറ്റിയുടെ ജോലിക്കെത്തിയ   ജെസിബിയാണ് മോഷണം പോയത്. ഓണത്തിന്റെ ഭാഗമായി തൊഴിലാളികൾ അവധിയിലായിരുന്ന സമയത്താണ്  തിപ്പലശ്ശേരി ആലിൻ തയ്യിലെ  യാർഡിൽ സൂക്ഷിച്ചിരുന്ന ജെസിബി  പ്രതി രാത്രിയുടെ മറവിൽ മോഷ്ടിച്ച് കടത്തി കൊണ്ടുപോയത്.  എറണാകുളം സ്വദേശി മതിലകത് വീട്ടിൽ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള ജെസിബിയാണ് പ്രതി കടത്തി കൊണ്ടുപോയത്.തുടർന്ന് ജോലിക്കാരനായ ഷിബിൽ  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസിന്റെ ഊർജ്ജിത അന്വേഷണത്തിനിടെ ജെസിബി പ്രതി പൊള്ളാച്ചിയിലേക്ക് കടത്തുകയാണെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഈ വിവരം കൊല്ലങ്കോട് പോലീസിന് കൈമാറുകയും തുടർന്ന് കൊല്ലങ്കോട് പോലീസ് കേരളം തമിഴ്‌നാട് അതിർത്തിയിൽ വെച്ച് പ്രതിയെയും ജെസിബിയും കസ്റ്റഡിയിലെടുക്കുകയും കുന്നംകുളം പോലീസിന് കൈമാറുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.അസി.സബ് ഇൻസ്‌പെക്ടർമാരായ വിൻസെന്റ്,ഗോകുലൻ, സിപിഒ മാരായ ഹംദ്,ജോൺസൺ,ശിഹാബുദ്ധീൻ, നിബു നെപ്പോളിയൻ എന്നിവരടങ്ങുന്ന സംഘമാണ് കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെ സിപിഒ  ജിജോയുടെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.