26 April 2024 Friday

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വൈസ് പ്രസിഡണ്ടും മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റുമായ പുറങ്ങ് ടി. മൊയ്തീന്‍ മുസ്‌ലിയാര്‍ അന്തരിച്ചു

ckmnews

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍  വൈസ് പ്രസിഡണ്ടും മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റുമായ പുറങ്ങ് ടി. മൊയ്തീന്‍ മുസ്‌ലിയാര്‍ അന്തരിച്ചു


എടപ്പാൾ:സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍  വൈസ് പ്രസിഡണ്ടും മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റുമായ പുറങ്ങ് ടി. മൊയ്തീന്‍ മുസ്‌ലിയാര്‍ (64) അന്തരിച്ചു.മുപ്പത്തിയഞ്ച് വര്‍ഷമായി  പുറങ്ങ് ഇര്‍ശാദുല്‍ ഇസ്‌ലാം മദ്‌റസ സ്വദ് ര്‍ മുഅല്ലിമായി മതാധ്യാപന രംഗത്ത് സേവനം ചെയ്തുവരുന്നു.പൊന്നാനി കറുകത്തിരുത്തി,ബിയ്യം, പനങ്ങാട്ടൂര്‍, താനൂര്‍ എന്നിവിടങ്ങളിലും മദ്‌റസാധ്യാപകനായും ഇമാമായും സേവനം ചെയ്തിട്ടുണ്ട്.സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പൊന്നാനി താലൂക്ക് മുശാവറ അംഗം, സമസ്ത തവനൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ്, ചെമ്മാട്  ദാറുല്‍ ഹുദാ  ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍,  കാടഞ്ചേരി നൂറുല്‍ ഹുദാ ഉപദേശക സമിതി മെമ്പര്‍,എടപ്പാള്‍ ദാറുല്‍ ഹിദായ കമ്മറ്റി മെമ്പര്‍, അതളൂര്‍ ദാറുല്‍ ഖുര്‍ആന്‍ ട്രസ്റ്റ് മെമ്പര്‍,മാറഞ്ചേരി റെയ്ഞ്ച് സെക്രട്ടറി, മാത്തൂര്‍ മഹല്ല് സെക്രട്ടറി,എസ്.കെ.ജെ.എം  മുഅല്ലിം ക്ഷേമനിധി, തദ്‌രീബ് കോര്‍കമ്മിറ്റി, പരീക്ഷാ ബോര്‍ഡ് എന്നീ സബ്കമ്മിറ്റികളിലും സുന്നി യുവജനസംഘം, സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ കമ്മിറ്റികളിലും അംഗമാണ്.2003 മുതല്‍ ജംഇയ്യത്തുല്‍  മുഅല്ലിമീന്‍ സംസ്ഥാന കൗണ്‍സില്‍ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട മൊയ്തീന്‍ മുസ്‌ലിയാര്‍ 2007ലും 2013 മുതല്‍ മരണം വരെയും ജംഇയ്യത്തുല്‍  മുഅല്ലിമീന്‍ വൈസ് പ്രസിഡണ്ട് പദവി വഹിച്ചു.പൊന്നാനിക്കടുത്ത് മാത്തൂരാണ് സ്വദേശം. മാത്തൂര്‍ തൂമ്പില്‍ രായിന്‍കുട്ടി ഖദീജ ദമ്പതികളുടെ മകനായി ജനിച്ച മൊയ്തീന്‍ മുസ്‌ലിയാര്‍ മംഗലം, പുന്നയൂര്‍ ദര്‍സുകളില്‍ പഠനം നടത്തി. അഫഌലുല്‍ ഉലമാ ബിരുദവും നേടിയിട്ടുണ്ട്.ഭാര്യ:  ആമിന കാടഞ്ചേരി.   മക്കള്‍: മുഹമ്മദ് ശമീം നിസാമി (ദാറുല്‍ ഹുദാ വിമന്‍സ് കോളേജ്, ബി പി അങ്ങാടി )മുഹമ്മദ് നസീര്‍, ശക്കീല, ഹസീന.  ജാമാതാക്കള്‍: സിദ്ധീഖ് ബദ് രി ചിറയന്‍കാട് (എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ്),മന്‍സൂര്‍ ചേലക്കര, മുര്‍ശിദ മറവഞ്ചേരി.സഹോദരങ്ങള്‍ :മുഹമ്മദ് മുസ്‌ലിയാര്‍, ഫാത്വിമ.  പാഴൂര്‍ ദാറുല്‍ ഖുര്‍ആന്‍,ചേളാരി സമസ്താലയം എന്നിവിടങ്ങളില്‍ ജനാസ നിസ്‌കാരത്തിനു ശേഷം  മാത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.