01 May 2024 Wednesday

ഓണക്കാലത്ത് വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കാന്‍ ഇനി നിറമരുതൂരില്‍ നിന്നുള്ള പൂക്കളും

ckmnews

ഓണക്കാലത്ത് വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കാന്‍ ഇനി നിറമരുതൂരില്‍ നിന്നുള്ള പൂക്കളും


ഓണക്കാലത്ത് വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കാന്‍ ഇനി നിറമരുതൂരില്‍ നിന്നുള്ള പൂക്കളും. നിറമരുതൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടിടങ്ങളിലെ പൂപ്പാടങ്ങള്‍ വിളവെടുപ്പിന് ഒരുങ്ങി. ഉണ്യാല്‍, കൊണ്ടേമ്പാട്ട് ഭഗവതി ക്ഷേത്രപരിസരം, കാളാട് വാമന മൂര്‍ത്തി ക്ഷേത്ര പരിസരം, കൊണ്ടാരംകുളങ്ങര ശിവക്ഷേത്ര പരിസരം, സ്വകാര്യ വ്യക്തികളുടെ വീട്ടുപരിസരങ്ങള്‍ എന്നിങ്ങനെ 12 കേന്ദ്രങ്ങളിലായാണ് കൃഷിഭവന്റെയും കുടുംബശ്രീയുടെയും പങ്കാളിത്തത്തോടെ പൂ കൃഷിയിറക്കിയത്. കഴിഞ്ഞ വര്‍ഷം മുതലാണ് നിറമരുതൂരില്‍ പൂക്കൃഷി തുടങ്ങിയത്. ഇത്തവണ തൃശൂര്‍, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പൂവിന് വിപണി കണ്ടെത്താനുള്ള പരിശ്രമത്തിലാണ് കര്‍ഷകരും അധികൃതരും. മികച്ച വിളവാണ് വരാനിരിക്കുന്ന ഓണക്കാലത്തെ എതിരേല്‍ക്കാൻ പൂപ്പാടങ്ങളിൽ നിന്ന് കർഷകർക്ക്  ലഭിച്ചത്.


20 കിലോയിൽ കുറയാതെ ആവശ്യമുള്ള കച്ചവടക്കാർ  കൃഷിഭവനുമായി ബന്ധപ്പെടുക. 9383471679