26 April 2024 Friday

സേവന മാതൃകയായി പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം ഫറുഖ് ബാഷ് അലി

ckmnews

സേവന മാതൃകയായി പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം ഫറുഖ് ബാഷ് അലി


ചങ്ങരംകുളം:പാവിട്ടപ്പുറം ഗാലപ്പ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌ എക്സിക്യൂട്ടീവ് അംഗം ഫറുഖ് ബാഷ് അലി മുടി മുറിച്ചു നൽകി മാതൃകയായി.കാൻസർ രോഗം ബാധിച്ചു മുടി നഷ്ടപ്പെട്ടവർക്ക് വേണ്ടി വിഗ്ഗ് തയ്യാറാക്കി നൽകുന്ന അമല മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ്ഫറുഖ് ബാഷ് അലി

ഏറെ നാളത്തെ പരിചരണത്തിന് ശേഷം മുപ്പത്തിമൂന്ന് സെന്റി മീറ്റർ നീളത്തിലുള്ള മുടി മുറിച്ചു നൽകിയത്.നീട്ടി വളർത്തിയ മുടിയുടെ പേരിൽ ഏറെ പഴി കേൾക്കേണ്ടി വരുന്ന യുവത്വം മാത്രകാപരമായ സേവനങ്ങൾ ഇതരത്തിൽ ചെയ്യുന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്.അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അമല മെഡിക്കൽ

 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്  ഫാദർ ജയിസൺ മുണ്ടൻ മണി യാണ് മുടി സ്വീകരിച്ചത്.ഫറുഖ് ബാഷ് അലി അദ്ദേഹത്തിന്റെ വല്യുപ്പ മുഹമ്മദലി എന്നിവരുടെ സ്മരണാർത്ഥമാണ് മുടി മുറിച്ചു നൽകിയതെന്ന് പറഞ്ഞു.ഇത്തരം നന്മകൾ ചെയ്യുന്നതിന് ഫറുഖ് ബാഷ് അലിക്കും, പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബിനും അമല ഹോസ്പിറ്റലിനു വേണ്ടി ഫാദർ ജയിസൺ മുണ്ടൻ മണിപ്രത്യേകം നന്ദി അറിയിച്ചു