26 April 2024 Friday

എടപ്പാള്‍ മൂതൂരില്‍ വീട് പൊളിച്ച് കവര്‍ച്ചാശ്രമം കള്ളന്‍മാരെ കയ്യോടെ പൊക്കി പോലീസ്

ckmnews

എടപ്പാള്‍ മൂതൂരില്‍ വീട് പൊളിച്ച് കവര്‍ച്ചാശ്രമം


കള്ളന്‍മാരെ കയ്യോടെ പൊക്കി പോലീസ്


എടപ്പാള്‍:മൂതൂരില്‍ വീട് പൊളിച്ച് കവര്‍ച്ചക്ക് ശ്രമിച്ച രണ്ട് പേര്‍ പൊന്നാനി പോലീസിന്റെ വലയിലായി.ഈശ്വരമംഗലം സ്വദേശി തുറക്കല്‍ അസ്ക്ര്‍(33)കാലടി അയ്യപ്പന്‍ കുളത്തില്‍ ആസിക്(28) എന്നിവരെയാണ് മോഷണശ്രമത്തിനിടെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയത്.ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെ മൂതൂര്‍ പാറയില്‍ ആണ് സംഭവം.റയാന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ ഷിജു വാടക്ക് താമസിച്ചിരുന്ന കാഞ്ഞിരക്കുറ്റി സ്വദേശി രവികുമാറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് പുലര്‍ച്ചെ വീടിന്റെ കതക് പൊളിച്ച് മോഷ്ടാക്കള്‍ അകത്ത് കടന്നത്.വീട്ടുകാര്‍ വീട് അടച്ചിട്ട് പോയ സമയത്താണ് കവര്‍ച്ചക്ക് ശ്രമം നടന്നത്.വീട് പൊളിക്കുന്ന ശബ്ദം കേട്ട് സമീപ വാസികളും റിട്ടയര്‍ എഎസ്ഐ മാരുമായ രവികുമാറിന്റെയും നാരായണന്റെയും നേതൃത്വത്തില്‍ നട്ടുകാരെത്തി പരിശോധന നടത്തിയപ്പോഴാണ് വീട് പൊളിച്ച കള്ളന്‍മാര്‍ വീടിനകത്ത് ഉള്ളത് അറിയുന്നത്.നാട്ടുകാര്‍ വീട് വളഞ്ഞതോടെ കള്ളന്‍മാര്‍ വീടിനകത്ത് കുടുങ്ങുകയായിരുന്നു.തുടര്‍ന്ന് പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തില്‍ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കും.