26 April 2024 Friday

വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി ചാലിശേരിയിലെ പഞ്ചായത്ത് അംഗം ഹുസൈൻ പുലിയഞ്ഞാലിൽ

ckmnews

വിദ്യാർത്ഥികൾക്ക്  മൊബൈൽ ഫോൺ നൽകി ചാലിശേരിയിലെ പഞ്ചായത്ത് അംഗം ഹുസൈൻ പുലിയഞ്ഞാലിൽ


ചങ്ങരംകുളം:ചാലിശ്ശേരി പഞ്ചായത്ത്‌ പതിനൊന്നാം വാർഡിലെ ഓൺലൈൻ സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് വാർഡ്‌ മെമ്പറും,പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഹുസൈൻ പുലിയഞ്ഞാലിൽ മൊബൈൽ ഫോണുകളും ടാബുകളും നൽകി മാതൃകയായി.ഗ്രാമത്തിലെ  സുഹൃത്തുക്കളുടെ സഹായത്തോടെയാണ്  മൊബൈൽ ഫോണുകളും, ടാബുകളും വിതരണം നടത്തിയത്.കെ.പി.സി. സി.വക്താവ് സി.വി. ബാലചന്ദ്രൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു.ഡി.സി.സി. സെക്രട്ടറി ബാബുനാസർ,തൃത്താല മണ്ഡലം യു. ഡി.എഫ്. ചെയർമാൻ ടി.കെ. സുനിൽകുമാർ, മണ്ഡലം പ്രസിഡന്റ് എ.എം. ഷഫീഖ്‌, പഞ്ചായത്ത്‌ പ്രസിഡന്റ് എ.വി. സന്ധ്യ,പി.എ. നൗഷാദ്,പ്രദീപ്‌ ചെറുവശ്ശേരി, സാബു പനക്കൽ, സജീഷ് കളത്തിൽ,ഉമ്മർ എന്നിവർ പങ്കെടുത്തു.