ഓൺലൈൻ വിദ്യാഭ്യാസം സൗജന്യമാക്കുക,പ്ലസ്‌ടു സ്‌പെഷ്യൽ ഫീസ് പുനഃപരിശോധിക്കുകഎം.എസ്.എഫ് AEO ഓഫീസ് ധർണ നടത്തി

ഓൺലൈൻ വിദ്യാഭ്യാസം സൗജന്യമാക്കുക,പ്ലസ്‌ടു സ്‌പെഷ്യൽ ഫീസ് പുനഃപരിശോധിക്കുകഎം.എസ്.എഫ് AEO ഓഫീസ് ധർണ നടത്തി
പൊന്നാനി :എം എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഓൺലൈൻ വിദ്യാഭ്യാസം സൗജന്യമാക്കുക,പ്ലസ്‌ടു സ്‌പെഷ്യൽ ഫീസ് പുനഃപരിശോധിക്കുക എന്നീ ആവശ്യമുന്നയിച്ച് എം എസ് എഫ് യൂണിറ്റ് കമ്മിറ്റി മുതൽ സംഘടിപ്പിച്ച വിദ്യാർത്ഥി സമരത്തിന്റെ ഭാഗമായി നിയോജകമണ്ഡലം തലങ്ങളിൽ നടക്കുന്ന എ.ഇ. ഒ ഓഫീസ് ധർണയുടെ ഭാഗമായി പൊന്നാനി എ.ഇ.ഒ ഓഫീസിന് മുന്നിൽ നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.ധർണ എം.എസ്.എസ് ദേശീയ സെക്രട്ടറി ഇ ഷമീർ ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് ജില്ലാ ക്യാംമ്പസ് വിങ് കൻവീനർ ഫർഹാൻ ബിയ്യം മുഖ്യ പ്രഭാഷണം നടത്തി.പരിപാടിയിൽ നിയോജക മണ്ഡലം എം.എസ്.എഫ് ആക്ടിങ് പ്രസിഡന്റ് നജുമുദ്ധീൻ, ജനറൽ സെക്രട്ടറി എ. എം സിറാജുദ്ധീൻ എന്നിവർ പ്രസംഗിച്ചു.നിയോജക മണ്ഡലം ഭാരവാഹികളായ സി. എം ഫാഹിദ്, മുജീബ് റഹ്മാൻ,ഷബീർ പി,അഷ്ഫാഖ്,ഷാറൂൻ, ഹുവൈസ്,ശിനാസ്,സഹീർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.