26 April 2024 Friday

കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാത്ത കട അടപ്പിച്ചു

ckmnews


എടപ്പാൾ:കാലടി ഗ്രാമപഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൻ കൊവിഡ് 19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാത്ത കടക്കെതിരെ നടപടി സ്വീകരിച്ചു. മാസ്ക് ധരിക്കാതെയും  സാമൂഹിക അകലം പാലിക്കാതെയും പ്രവർത്തിച്ച കാവിൽപ്പടിയിലെ കച്ചവട സ്ഥാനം അടപ്പിച്ചു. കാലടി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി എസ്ആർ വിനോദ്, കാലടി പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി ആൻഡ്രൂസ്, സതീഷ് ഐ അയ്യാപ്പിൽ, കെ സി മണിലാൽ, സനീഷ് മങ്കുഴി യിൽ, സ്വപ്ന സാഗർ, പി കെ ഇർഷാദ് തുടങ്ങിയവർ  നേതൃത്വം നൽകി.