26 April 2024 Friday

മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നിഷേധിക്കുന്ന സർക്കാർ നിലപാടിൽ മുസ്ലിം ലീഗ് പ്രതിഷേധ സംഘമങ്ങൾ സംഘടിപ്പിച്ചു

ckmnews


എടപ്പാൾ :  മദ്യശാലകൾ തുറക്കാൻ അനുമതി നൽകുകയും കൊറോണ രണ്ടാം വരവിന്റെ പേരിൽ

മാസങ്ങൾ ആയി അടഞ്ഞു കിടക്കുന്ന

ആരാധനാലയങ്ങൾ

തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നിഷേധിക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച്  മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന്റെ ഭാഗമായി വട്ടംകുളം പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം തീർത്തു. 

നടുവട്ടത്ത് നടന്ന പ്രതിഷേധ സംഗമം  തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. 

വട്ടംകുളത്ത് നടന്ന പ്രതിഷേധ സംഗമം  പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ ടിപി ഹൈദരലിയും, നെല്ലിശ്ശേരിയിൽ എംകെഎം അലിയും, ശുകപുരത്ത് അൻവർ തറക്കലും, മൂതൂരിൽ അബ്ദുള്ളകുട്ടി മാസ്റ്റർ , ചേകനൂരിൽ എംപി അബ്ദുള്ളകുട്ടി, ചിറ്റഴികുന്ന് എംകെ മുഹമ്മദുണ്ണിയും, പോട്ടൂരിൽ ജാഫർ പോട്ടരും ഉദ്ഘാടനം നിർവഹിച്ചു. 

വിവിധ കേന്ദ്രങ്ങളിൽ പത്തിൽ സിറാജ്, അബ്ദു പടിഞ്ഞാക്കാര, പിവി ഹനീഫ, ഉമ്മർ ടിയു, നാസർ കോലക്കാട്, മുഹമ്മദലി, മൊയ്‌ദു ബിൻ കുഞ്ഞുട്ടി, എംകെ ഹൈദർ, പിവി ഷുഹൈബ്, ഏവി നബീൽ, മുസ്തഫ കരിമ്പനക്കൽ, അക്ബർ പനച്ചിക്കൽ നേതൃത്വം നൽകി