27 April 2024 Saturday

ന്യൂസിലാൻറ് പ്രധാനമന്ത്രി ജസീന്ത ആർഡന് കത്തയച്ച് ശ്രദ്ധ നേടിയ അമാന അശറഫിനെ അഭിനന്ദിക്കാന്‍ രമേഷ് ചെന്നിത്തല എത്തി

ckmnews

ന്യൂസിലാൻറ് പ്രധാനമന്ത്രി ജസീന്ത ആർഡന് കത്തയച്ച്  ശ്രദ്ധ നേടിയ അമാന അശറഫിനെ അഭിനന്ദിക്കാന്‍ രമേഷ് ചെന്നിത്തല എത്തി


പൊന്നാനി:ന്യൂസിലാൻറ് പ്രധാനമന്ത്രി ജസീന്ത ആർഡന് കത്തയച്ച്  ശ്രദ്ധ നേടിയ അമാന അശറഫിനെ അഭിനന്ദിക്കാന്‍ രമേഷ് ചെന്നിത്തല എത്തി.ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ  ടി.കെ.അഷറഫിൻ്റെ പുറങ്ങിലെ വീട്ടിലെത്തി അഷറഫിന്റെ മകള്‍ കൂടിയായ അമാന അഷറഫിനെ രമേഷ് ചെന്നിത്തല അഭിനന്ദിച്ചത്.ന്യൂസിലാൻറ് പ്രധാനമന്ത്രി ജസീന്ത ആർഡന് കത്തയക്കും തിരിച്ച് മറുപടി അയക്കുകയും ചെയ്തത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴും ബന്ധം തുടരുകയും രാജ്യത്തിൻ്റെയും,കേരളത്തിൻ്റെ യും വിശേഷങ്ങൾ അറിയുക്കുകയും  ചെയ്യുന്ന അമാന അഷറഫിനെയാണ് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല വീട്ടിലെത്തി അഭിനന്ദിച്ചത്.പുതിയ തലമുറ ഇൻ്റർ നെറ്റും സോഷ്യൽ മീഡിയയും ഉപയോഗിക്കുമ്പോൾ ക്രിയാത്മകമായി ലോകത്തെ അറിയുവാനും അവിടത്തെ ജനതയെകുറിച്ച് മനസിലാക്കുവാനുള്ള അവസരമാക്കി മാറ്റണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇത്തരം എഴുത്തുകളിലൂടെ ലോകരാജ്യങ്ങളുടെ ഭരണാധികാരികളുമായി ഉണ്ടാക്കുന്ന ബന്ധങ്ങൾ രാജ്യങ്ങളുടെ സാംസ്ക്കാരിക വിനിമയത്തിനും , നമ്മുടെ രാജ്യത്തിൻ്റെ യശ്ശസ് ഉയർത്തുവാനും സഹായിക്കുമെന്നും അമാനയുടെത് അഭിനന്ദനാർഹമാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.