26 April 2024 Friday

ടീം ഇ.ആർ.എം. കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണോൽഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉൽഘാടനം ചെയ്തു.

ckmnews

ടീം ഇ.ആർ.എം. കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണോൽഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉൽഘാടനം ചെയ്തു.


ആദ്യഘട്ടം എന്ന രീതിയിൽ തവനൂർ അനാഥ അഗതിമന്ദിരത്തിലേക്ക് നൽകുന്ന കോവിഡ് സാമഗ്രികളാണ് ഇന്ന് കൈമാറിയത്. വിതരണ ഉൽഘാടനം ഷിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉൽഘാടനം ചെയ്തു.

പൊന്നാനി എം.എൽ.എ പി.നന്ദകുമാർ ചടങ്ങിൽ അധ്യക്ഷനായി.ടീം ഇ.ആർ.എം. ഇരുപത് കുടുംബങ്ങൾക്ക് നൽകി വരുന്ന ക്ഷേമപെൻഷൻ മൂന്ന് വർഷം പൂർത്തീകരിച്ച സാഹചര്യത്തിലാണ് അനാഥ അഗതിമന്ദിരങ്ങളിലേക്ക്  പൾസ് ഓക്സി മീറ്റർ ഉൾപ്പെടെയുള്ള കോവിഡ് സാമഗ്രികളുടെ വിതരണം നടന്നത്.പച്ചക്കറി കിറ്റുകളുടെ വിതരണവും പ്രദേശത്ത് നൂറിലധികം കുടുംബങ്ങൾക്ക് നോട്ടുബുക്കുകളും ഇവർ നടത്തിയിരുന്നു.പ്രഗിലേഷ് , ജിഷാദ്, റഫീഖ്, രാജൻ, റിനീഷ്, സുരേഷ്, ഷറഫുദ്ധീൻ, അൻവർ , മനോജ് തുടങ്ങിയവർ പങ്കെടുത്തു.