26 April 2024 Friday

ആലംകോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി തികഞ്ഞ പരാജയം:കോണ്‍ഗ്രസ്സ് ആലംകോട് മണ്ഡലം കമ്മിറ്റി

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി തികഞ്ഞ പരാജയം:കോണ്‍ഗ്രസ്സ് ആലംകോട് മണ്ഡലം കമ്മിറ്റി


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തില്‍ ഭരണസമിതി തികഞ്ഞ പരാജയമാണെന്ന് കോണ്‍ഗ്രസ്സ് ആലംകോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.കോവിഡ് മഹാമാരി പ്രതിസന്ധിയെ ഒറ്റക്കെട്ടായി ചെറുക്കേണ്ട പ്രത്യേക സാഹചര്യത്തില്‍ ആലംകോട് ഗ്രാമ പഞ്ചായത്തില്‍ നാഥനില്ലൊത്ത അവസ്ഥയാണെന്നും പരസ്പര ധാരണയും വിശ്വാസവും ഇല്ലാതെയാണ് പഞ്ചായത്തിലെ ഓരോ കാര്യങ്ങളും ഭരണസമിതി നടത്തുന്നതെന്നും കോണ്‍ഗ്രസ്സ് ആരോപിച്ചു.കോവിഡ് സാഹചര്യത്തില്‍  വര്‍ഷങ്ങളായി പഞ്ചായത്തില്‍ ജോലി ചെയ്തു വന്ന താല്‍കാലിക ജീവനക്കാരെ അപ്രതീക്ഷിതമായി പിരിച്ച് വിട്ടത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും,2021-2021 വര്‍ഷത്തെ പദ്ധതി രേഖയില്‍ ലൈറ്റ് റിപ്പയറിങിന് ഒരു രൂപ പോലും ഫണ്ട് വകയിരുത്തിയില്ലെന്നുംനേതാക്കള്‍ പറഞ്ഞു.

ലേബര്‍ ഓഫീസില്‍ നിന്ന് അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റുകള്‍ പല വാര്‍ഡിലും വിതരണം ചെയ്തില്ലെന്നും താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരം പ്രവൃത്തികള്‍ പലതും ചെയ്ത് വരുന്നതെന്നും ചങ്ങരംകുളത്ത് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് പിടി കാദര്‍,വാര്‍ഡ് മെമ്പര്‍ അബ്ദുസലാം എന്ന കുഞ്ഞു,ഹക്കീം പെരുമുക്ക്,ഇആര്‍ ലിജേഷ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു