26 April 2024 Friday

കിഴിക്കരയിൽ പച്ചക്കറി, കപ്പ കിറ്റുകൾ വിതരണം ചെയ്തു.

ckmnews

കിഴിക്കരയിൽ പച്ചക്കറി, കപ്പ കിറ്റുകൾ വിതരണം ചെയ്തു. 

 

ചങ്ങരംകുളം:സിപിഐ എം കിഴിക്കര ബ്രാഞ്ച് കമ്മറ്റിയും,കിഴിക്കരയിലെ കൈരളി സാംസ്ക്കാരിക കൂട്ടായ്‌മയും സംയുക്ത മായി 305 പച്ചക്കറി, കപ്പ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് മഹാമാരി മൂലം പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് വിതരണം ചെയ്തത്.

ജില്ലാ പഞ്ചായത്തംഗം ആരിഫ നാസർ എം പി റഷീദിന് കിറ്റുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. അഷ്‌ക്കർ, ഷുക്കൂർ, നിസാർ, ലാഹിർ, റാഷിദ്, കെ വി അഷ്‌റഫ്‌, കെ കെ അഷ്‌റഫ്‌, കെ വി ഇബ്രാഹിം, സജ്ജാദ്, മുസ്തഫ,അജ്മൽ, ആദിൽ എന്നിവർ സംസാരിച്ചു.