26 April 2024 Friday

കോവിഡ് മഹാമാരിയിൽ മികവിൻ്റെ കയ്യൊപ്പ് ചാർത്തി നാടിനഭിമാനമായ തപാൽ ജീവനക്കാരൻ ഷെരീഫ്

ckmnews

കോവിഡ് മഹാമാരിയിൽ മികവിൻ്റെ കയ്യൊപ്പ് ചാർത്തി നാടിനഭിമാനമായ തപാൽ ജീവനക്കാരൻ ഷെരീഫ്


എടപ്പാൾ:കോവിഡിൽ വിറങ്ങലിച്ച് നിൽക്കുന്നവരുടെ മുന്നിലേക്ക് കയറിച്ചെന്ന് എന്താവശ്യത്തിനും ഞാൻ കൂടെയുണ്ടന്ന് പറയാൻ ചുരുക്കം ചിലർക്ക് മാത്രമേ സാധിക്കുകയൊള്ളൂ.അവരിൽ ഒരാളാണ് തൃക്കണാപുരം ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ കൂടിയായ ഷെരീഫ്.ഇതിനോടകം അണു നശീകരണത്തിൽ 500 വീടുകള്‍ പൂര്‍ത്തിയാക്കിയ ഷെരീഫ് ഭക്ഷണ വിതരണം,പ്രയാസമനുഭവിക്കുന്നവർക്ക് മരുന്ന് എത്തിച്ചു കൊടുക്കൽ,ആശുപത്രി സേവനങ്ങൾ ലഭ്യമാക്കൽ,മരണാനന്തര ചടങ്ങുകൾ നിർവഹിക്കൽ തുടങ്ങിയവയിലും നിറസാന്നിധ്യമാണ്.പഞ്ചായത്തിൻ്റെ കീഴിൽ നിലകൊള്ളുന്ന ഡിസിസി യിലും കോവിഡ് പ്രവർത്തനങ്ങളിൽ നിറസാനിധ്യമാണ്.ബന്ധപ്പെട്ട ആബുലൻസുകൾ,ആശുപത്രികൾ, മറ്റു സ്ഥാപനങ്ങളിലും തീർത്തും പ്രതിഫലമില്ലാതെ തന്നെയാണ് അണുനശീകരണം നടത്തി വരുന്നത്.ഇതിനോടകം എല്ലാ മതസ്ഥരിൽപ്പെട്ട കോവിഡ് മരണാനന്തരചടങ്ങുകളും നിർവഹിക്കാൻ സാധിച്ചിട്ടുണ്ട്.സാമൂഹിക പ്രതിബന്ധത മാത്രമാണ് ആഗ്രഹിക്കുന്നതെങ്കിലും നിലവിൽ പഞ്ചായത്ത് വൈറ്റ്ഗാർഡ് അംഗം  കൂടിയാണ് ഇദ്ധേഹം.നാട്ടിലും പരിസര പ്രദേശങ്ങളിലും പരിപൂർണ പിന്തുണ തന്നെയാണ് ഇദ്ധേഹത്തിൻ്റെ ഊർജം. നിരവധി പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും INDIAN EXPRESS എന്ന നാഷണൽ പത്രങ്ങളിലും ഷെരീഫിന്റെ സേവനപ്രവൃത്തികള്‍ ഇടംപിടിച്ചിട്ടുണ്ട്.എടപ്പാൾ നടുവട്ടം സ്വദ്ധേശിയാണ്. ഭാര്യ ഫാത്തിമത്ത് ഹഫീഫ. മക്കൾ:- റയ്യാൻ, റൈസാൻ