26 April 2024 Friday

പൊന്നാനി സിവിൽ സപ്ലൈസ് ഗോഡൗണിലെ 16 ജീവനക്കാർക്ക് കൊവിഡ്:ഗോഡൗൺ താത്കാലികമായി അടച്ചു.

ckmnews

പൊന്നാനി സിവിൽ സപ്ലൈസ് ഗോഡൗണിലെ 16 ജീവനക്കാർക്ക് കൊവിഡ്:ഗോഡൗൺ താത്കാലികമായി അടച്ചു.


പൊന്നാനി,തൃക്കാവിലെ സിവിൽ സപ്ലൈസ് ഗോഡൗണിലെ 16 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഗോഡൗൺ താത്കാലികമായി അടച്ചിട്ടു.രോഗ ലക്ഷണങ്ങൾ പ്രകടമായ സിവിൽ സപ്ലൈസ് ഗോഡൗണിലെ ഒരു ജീവനക്കാരനെ പരിശോധിക്കുകയും, കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്ന് ഗോഡൗണിലുള്ളവരെയും,ഓഫീസിലുള്ളവരെയും പരിശോധിച്ചപ്പോഴാണ് 16 പേർക്ക് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.ഗോഡൗൺ തൊഴിലാളികൾതന്നെയാണ് മേഖലയിലെ റേഷൻകടകളിലേക്കെല്ലാം അരിയെത്തിച്ചത്. ഇതിനാൽ റേഷൻകടകളിലെ ജീവനക്കാരോട് ജാഗ്രത പുലർത്താൻ ആരോഗ്യവിഭാഗം അറിയിച്ചു.