26 April 2024 Friday

നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ പച്ചക്കറി വിത്തും ലഘുലേഖയും വിതരണം ചെയ്തു

ckmnews

ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ പച്ചക്കറി വിത്തും ലഘുലേഖയും വിതരണം ചെയ്തു.ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ മുഴുവന്‍ വീടുകളിലും പച്ചക്കറി ഉല്‍പാദനം നടത്തുക എന്ന ലക്ഷ്യവുമായാണ് നന്നംമുക്ക് കൃഷിഭവന്റെ സഹകരണത്തോടെ വിത്തുകള്‍ ശേഖരിച്ചത്.മഴക്കാലത്ത് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഗുണമേണ്‍മയുള്ള അഞ്ച് ഐറ്റം വിത്തുകളാണ് ആദ്യഘട്ടം വിതരണം ചെയ്യുന്നത്.കോവിഡ് പ്രതിരോധവും മഴക്കാല രോഗപ്രതിരോധവും വിവരങ്ങള്‍ അടങ്ങിയ ലഘുലേഖയും വീടുകളില്‍ വിതരണം ചെയ്തു