09 May 2024 Thursday

കോവിഡ് രോഗം ഭേദമായവരുടെ വീടുകൾ അണു നശീകരണം നടത്തി

ckmnews


ചങ്ങരംകുളംകോവിഡ് 19 രോഗം ബാധിച്ചവരുടെ വീടുകൾ ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ:സിദ്ധീഖ് പന്താവൂരിൻ്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി.ലോകം മുഴുവൻ മഹാമാരി കൊണ്ട്  എല്ലാ നിലക്കും ദുരിതത്തിലായ കാലത്ത് ആലംകോട് - നന്നംമുക്ക് പഞ്ചായത്തുകളിലെ രോഗബാധിതരുടെ വീടുകൾ തികച്ചും സൗജന്യമായി അണു മുക്തമാക്കാൻ ബാങ്ക് ഭരണസമിതി തീരുമാനിക്കുകയായിരുന്നു.