09 May 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്തില്‍ ആര്‍ആര്‍ടി വളണ്ടിയർമാരുടെ കാർഡ് രാഷ്ട്രീയ പ്രേരിതമായി വിതരണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല:എസ്ഡിപിഐ:ആലംകോട് പഞ്ചായത്ത് കമ്മിറ്റി

ckmnews

ആലംകോട് ഗ്രാമപഞ്ചായത്തില്‍ ആര്‍ആര്‍ടി വളണ്ടിയർമാരുടെ കാർഡ് രാഷ്ട്രീയ പ്രേരിതമായി വിതരണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല:എസ്ഡിപിഐ:ആലംകോട് പഞ്ചായത്ത് കമ്മിറ്റി


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിലെ ആര്‍ആര്‍ടി വളണ്ടിയർമാരെ തിരഞ്ഞെടുത്തത് രാഷ്ട്രീയ പേരിതമാണെന്ന് എസ്ഡിപിഐ.ഭരണകക്ഷിയിൽ പെട്ടവരെ മാത്രം തിരഞ്ഞെടുത്ത വാർഡ് മെമ്പർമാരുടെയും,പഞ്ചായത്ത് സെക്രട്ടറിയുടെയും നിലപാടുകളിൽ എസ്ഡിപിഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റിപ്രതിഷേധിച്ചു.ഹംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലാ കളക്ടർക്കും, തഹസിൽദാർക്കും പാർട്ടി പരാതി നൽകാനും തീരുമാനിച്ചു.ഓൺലൈനിൽ കൂടിയ  യോഗത്തിൽ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് റഷീദ് പെരുമുക്ക്, സെക്രട്ടറി കരീം ആലംകോട്, അഷ്റഫ് പാവിട്ടപ്പുറം, മുഹമ്മദലി ആലംകോട്, മുഹമ്മദ് കോക്കൂര്, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു