09 May 2024 Thursday

ചങ്ങരംകുളത്ത് ലോക്ക്ഡൗണ്‍ വാഹനപരിശോധ തുടരുന്നു പാസില്ലാതെ എത്തിയ നിരവധി വാഹനങ്ങള്‍ തടഞ്ഞിട്ടു

ckmnews

ചങ്ങരംകുളത്ത് ലോക്ക്ഡൗണ്‍  വാഹനപരിശോധ തുടരുന്നു


പാസില്ലാതെ എത്തിയ നിരവധി വാഹനങ്ങള്‍ തടഞ്ഞിട്ടു


ചങ്ങരംകുളം:കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രങ്ങളുടെ പശ്ചാതലത്തില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ വാഹന പരിശോധന തുടരുന്നു.ചങ്ങരംകുളം പോലീസ് താടിപ്പടിയില്‍ നടത്തുന്ന പരിശോധനക്കിടെ പാസില്ലാതെ എത്തിയ നിരവധി വാഹനങ്ങളാണ് പോലീസ് ഇന്ന് തടഞ്ഞിട്ടത്.വിവിധയിടങ്ങളില്‍ നിന്ന് പോലീസിന്റെ അനുമതി വാങ്ങിയും സത്യവാങ് മൂലം എഴുതിയും വന്ന നിരവധി വാഹനങ്ങള്‍ പോലീസ് തിരിച്ചയച്ചു.ആഴ്ചകളായി തുടരുന്ന കടുത്ത പരിശോധനയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച നിരവധി വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.നിരവധി പേരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ പിഴയായും ഈടാക്കിയിട്ടുണ്ട്.