26 April 2024 Friday

എടപ്പാളിലെ കോറന്റയിൻ സെന്ററിൽ പത്ത് പേർ

ckmnews



എടപ്പാൾ: ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച 

കോറന്റയിൻ സെന്ററിൽ പത്ത് പേർ.പുതുതായി ഏഴ് പേരാണ് ശനിയാഴ്ച എത്തിയത്. മുഴുവൻ പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ എടപ്പാൾ സ്വദേശികൾ. എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കോറന്റയിൻ സെന്ററായി

പ്രവർത്തിക്കുന്നത് നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലാണ് ഇവിടെ 60 റൂമുകളാണ് തയ്യാറാക്കിയിരിക്കുന്നത്.കൂടാതെ എടപ്പാൾ പൊന്നാനി റോഡിലെ ഗോൾഡൻ ടവറും  സജ്ജീകരിച്ചിട്ടുണ്ട്. നിരീക്ഷണടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനത്ത് നിന്ന് എത്തുന്നവരെ ഇവിടെ പാർപ്പിക്കുന്നത്.