09 May 2024 Thursday

പൊന്നാനിയിൽ നിന്ന് തൃത്താലയിലേക്ക്:നിയമസഭയുടെ നാഥനായി ഇനി എം.ബി രാജേഷ്

ckmnews

പൊന്നാനിയിൽ നിന്ന് തൃത്താലയിലേക്ക്:നിയമസഭയുടെ  നാഥനായി ഇനി എം.ബി രാജേഷ് 


ചങ്ങരംകുളം :പതിനഞ്ചാം കേരള നിയമസഭയിലെ നിയമ സ്പീക്കർ പദവി പാലക്കാട് ജില്ലക്കും തൃത്താല മണ്ഡലത്തിനും  ലഭിക്കുന്ന ആദ്യത്തെ അംഗീകാരമായി.


മൽസര സമയത്ത് പാലക്കാട് ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗമായ എം.ബി. രാജേഷ് പുതിയ മന്ത്രിസഭയിൽ ഉണ്ടാക്കുമെന്ന പ്രതീക്ഷ  ജനങ്ങൾക്ക്  ഉണ്ടായിരുന്നെങ്കിലും അതിലും ഉയർന്ന പദവിയാണ് ഇടതുപക്ഷ സർക്കാർ തൃത്താല ക്ക് നൽകിയത്. .


1957 ലെ ആദ്യ കമ്മ്യൂണിറ്റ് മന്ത്രിസഭയിലെ  സ്പീക്കർക്ക് ശേഷം  ഇടത് പക്ഷ സർക്കാരിലെ  സി.പി.ഐ എം കക്ഷിയിൽ നിന്ന് സ്പീക്കറാകുന്ന ഏഴാമത്തെ സ്പീക്കറാണ് എം.ബി.രാജേഷ് .


 ആർ ശങ്കരനാരായണൻ തമ്പി ,എ പി കുര്യൻ ,വർക്കല രാധാകൃഷ്ണൻ ,എം.വിജയകുമാർ , കെ.രാധാകൃഷ്ണൻ ,പി.ശ്രീരാമകൃഷണൻ എന്നിവരാണ് ഇതിന് മുൻപ് സി പി ഐ എം ൽ നിന്ന് സ്പീക്കർമാരായത്.



 അറുപത്തിനാല് വർഷത്തെ കേരള നിയമസഭയുടെ ചരിത്രത്തിൽ  23 മത്തെ സ്പീക്കർ എന്ന പദവി നേടി ചരിത്രത്തിൽ ഇടം നേടുകയാണ് തൃത്താല .


സ്പീക്കർ സ്ഥാനം തൃത്താല ക്ക് ആദ്യമാണെങ്കിലും മണ്ഡലത്തെ പ്രതിനിധി കരിച്ച് 4 പേർ നിയമസഭയിൽ മന്ത്രി പദവിയിലിരുന്നിട്ടുണ്ട്.


1960ൽ കെ.കുഞ്ഞമ്പു ,1971 ൽ വെള്ള ഈച്ചരൻ , 1977 ൽ കെ ശങ്കരനാരായണൻ ,1982 ൽ കെ.കെ.ബാലകൃഷ്ണൻ എന്നിവരാണ് .

ആദ്യമായി നിയമസഭയിലെത്തുന്ന എം.ബി രാജേഷിനിലൂടെ പാലക്കാട് ജില്ലയിലെ ആദ്യത്തെ സ്പീക്കർ പദവിയും സ്വന്തമാക്കുകയാണ്.

1995 ൽ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിലേക്കാണ് ആദ്യമായി ജനവിധി തേടി വിജയിച്ചത്.


2009 ലും 2014 ലും  പാലക്കാട് നിന്നുള്ള പാർലമെൻ്റ് അംഗമായി.മികച്ച പാർലമെൻ്റേറിയനായി ലോകസഭയിൽ തിളങ്ങിയ അനുഭവസമ്പത്തുമായാണ് എം.ബി.രാജേഷ് നിയമസഭയെ നിയന്ത്രിക്കാനെത്തുന്നത്.


ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമം ബിരുദവും നേടി.

ചൊവാഴ്ച 

എം.ബി രാജേഷ്  പുതിയ സ്പീക്കർ പദവിയിലെത്തുമ്പോൾ മണ്ഡലത്തിലെ ജനങ്ങളെല്ലാം  ആഹ്ലാദ നിറവാണ്.