27 April 2024 Saturday

വളാഞ്ചേരി ടൗണില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു ജീവനക്കാര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു

ckmnews

വളാഞ്ചേരി ടൗണില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞു ജീവനക്കാര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു


വളാഞ്ചേരി ടൗണില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി  മറിഞ്ഞു.ശനിയാഴ്ച രാത്രി 10 മണിയോടെ വയനാട് നിന്ന് കൊല്ലത്തേക്ക് കായക്കൊല കയറ്റി വന്ന ലോറിയാണ് ടൗണില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.ജീവനക്കാര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.സമീപത്തെ ഫാന്‍സി ഷോപ്പിന് കേട്പാടുകള്‍ പറ്റിയെങ്കിലും രാത്രി ആയതിനാല്‍ ടൗണില്‍ ആളുകള്‍ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി