09 May 2024 Thursday

നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ വിതരണം ചെയ്തു

ckmnews

നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ വിതരണം ചെയ്തു


ചങ്ങരംകുളം:പ്രതിസന്ധിയിൽ യുവതയുടെ കരുതൽ എന്ന യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും ആര്‍ആര്‍ടി മെമ്പർമാർക്കും

ക്ലബ്ബുകൾക്കും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപികിറ്റ്) വിതരണം ചെയ്തു. രാജീവ്ഗാന്ധി രക്തസാക്ഷിദിനമായ ഇന്ന് അഡ്വക്കറ്റ് സിദ്ധീഖ് പന്താവൂർ ഒന്നാം വാർഡ് മെമ്പർ ഫയാസ് മൂച്ചിക്കലിന് നൽകി ഉത്ഘാടനം നിർവഹിച്ചു.നവാസ് വിരളിപ്പുറത്ത്, അനീഷ് മൂക്കുതല, ഫാരിസ് നരണിപ്പുഴ, റഹീം മാട്ടം, സഫർ നെച്ചിക്കൽ, റാഷിദ് വിരളിപ്പുറത്ത്,  നിതിൻ ഭാസ്കരൻ എന്നിവർ പങ്കെടുത്തു