09 May 2024 Thursday

മാടമ്പ് കുഞ്ഞുകുട്ടൻ അനുസ്മരണം സംഘടിപ്പിച്ചു

ckmnews

മാടമ്പ് കുഞ്ഞുകുട്ടൻ അനുസ്മരണം സംഘടിപ്പിച്ചു 


ചങ്ങരംകുളം:ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല അന്തരിച്ച പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായിരുന്ന മാടമ്പ് കുഞ്ഞുകുട്ടനെ അനുസ്മരിച്ചു. അനുസ്മരണയോഗം പ്രശസ്ത നോവലിസ്റ്റ് നന്ദൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സോമൻ ചെമ്പ്രേത്ത് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് എം. എം ബഷീർ അധ്യക്ഷത വഹിച്ചു. കവയിത്രി ഉമ രാജീവൻ  അനുസ്മരണ പ്രഭാഷണം നടത്തി. എ.വത്സല, സൗമിനി, ചന്ദ്രിക രാമനുണ്ണി, കൃഷ്ണൻ നമ്പൂതിരി, കെ.വി ശശീന്ദ്രൻ എന്നിവർ അനുസ്മരണ പരിപാടിയിൽ  പങ്കെടുത്തു. വൈസ് പ്രസിഡൻ്റ് പി. എൻ കൃഷ്ണൻ നമ്പൂതിരി അനുസ്മരണയോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.