27 April 2024 Saturday

മാതൃക പ്രവർത്തനവുമായി യൂത്ത് ലീഗ് നേതാവ് മകന്റെ ജന്മദിനാഘോഷം മാറ്റി തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തത്തിന്

ckmnews

മാതൃക പ്രവർത്തനവുമായി യൂത്ത് ലീഗ് നേതാവ്


മകന്റെ ജന്മദിനാഘോഷം മാറ്റി തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തത്തിന്


എടപ്പാൾ:മകന്റെ ജന്മദിനാഘോഷം മാറ്റി തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തത്തിന് ഉപയോഗിച്ച് യൂത്ത് ലീഗ് നേതാവിന്റെ മാതൃക.തവനൂർ മണ്ഡലം യൂത്ത് ലീഗ് ട്രഷറർ പത്തിൽ സിറാജാണ് തന്റെ മകന്റെ ഒന്നാം ജന്മദിനാഘോഷം വേണ്ടെന്ന് വച്ച് ആഘോഷങ്ങള്‍ക്കുള്ള തുക കോവിഡ് മഹാമാരിയിൽ പ്രതിരോധ പ്രവർത്തനത്തങ്ങളിലേര്‍പെട്ട യൂത്ത് ലീഗ് വൈറ്റ്ഗാർഡ് ടീമിന്  അണുവിമുക്തമാക്കുന്ന ഉപകരണങ്ങൾ വാങ്ങി നൽകിയത്.തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫിൽ നിന്ന് യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നേതാക്കളായ ഗഫൂർ മാണൂരും, ശരീഫ് നിച്ചുവും ഉപകരണങ്ങള്‍ ഏറ്റുവാങ്ങി