26 April 2024 Friday

ദേശ രക്ഷാ സദസ്സിന് പൊന്നാനിയിൽ നിന്ന് 400 പേർ പങ്കെടുക്കും

ckmnews

ചങ്ങരംകുളം: മാർച്ച് 9ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ തിരൂരിൽ നടക്കുന്ന ദേശ രക്ഷാ സദസ്സിൽ പൊന്നാനി മണ്ഡലത്തിൽ നിന്ന് 400 പേരെ പങ്കെടുപ്പിക്കാൻ പൊന്നാനി നിയോജക മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികളുടെയും, പഞ്ചായത്ത് പ്രസിഡണ്ട്, ജനറൽ സെക്രട്ടറിമാരുടെയും സംയുക്ത യോഗം യോഗം തീരുമാനിച്ചു പ്രസിഡണ്ട് അഹമ്മദ് ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡണ്ട് അശ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ വി വി ഹമീദ്,സി ഇബ്രാഹിം കുട്ടി മാസ്റ്റർ, വി പി ഹുസൈൻ കോയ തങ്ങൾ, പി പി യൂസഫലി, കെ കെ ബീരാൻ കുട്ടി, വി മുഹമ്മദുണ്ണി ഹാജി, എം മൊയ്തീൻ ബാവ , എം എ ഹസീബ്,  സുബൈർ ചെറവല്ലൂർ, അഷ്റഫ് ആലുങ്ങൽ, കാട്ടിൽ അശ്റഫ് ,ബഷീർ കക്കിടിക്കൽ, ടി എ മജീദ്,യു മുനീബ്, യു അബ്ദുൾ ഗഫൂർ, കെ സി ശിഹാബ്, ഷബീർ ബിയ്യം, കെ ആർ റസാക്ക് പ്രസംഗിച്ചു