26 April 2024 Friday

ട്രോമകെയര്‍ വളണ്ടിയര്‍മാര്‍ക്ക് കരുത്ത് പകർന്ന് പ്രവാസി വ്യവസായി സെമീര്‍ ചെമ്പയില്‍

ckmnews

ട്രോമകെയര്‍ വളണ്ടിയര്‍മാര്‍ക്ക്  കരുത്ത് പകർന്ന് പ്രവാസി വ്യവസായി സെമീര്‍ ചെമ്പയില്‍


പൊന്നാനിഃ  ലോക്ക് ഡൗൺ സമയത്തും കാലവര്‍ഷകെടുതിയിലും  ആളൊഴിഞ്ഞ പൊന്നാനിയുടെ തെരുവുകളിലും മറ്റും പൊന്നാനിയുടെ അടയാളമായിമാറിയ ട്രോമകെയര്‍ വളണ്ടിയര്‍മാര്‍ മഴയിലും വെയിലിലും നമ്മുടെ നിയമപാലകരുടെ കൂടെ സഹായിക്കുന്ന  ട്രോമകെയര്‍വളണ്ടിയര്‍മാരുടെ ശക്തമായ മഴയില്‍ പൊന്നാനിയുടെ കാവലാളാവുന്ന   വീഡിയോ കണ്ട   പൊന്നാനിക്കാരനായ പ്രവാസി വ്യവസായിയും  സാമൂഹ്യ പ്രവർത്തകനുമായ സമീർ ചെമ്പയിൽ മുഴുവന്‍ ട്രോമികെയര്‍ വളണ്ടിയര്‍മാര്‍ക്കും സ്നേഹോപഹാരമായി റൈന്‍ കോട്ട് സമ്മാനിച്ചു പൊന്നാനി സി എെ നാരയണനും സംസ്ഥാന,ഹജ്ജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയയും ചേര്‍ന്ന് ട്രോമകെയര്‍ പ്രസിഡന്‍റ് ഗഫൂറിന് കൈമാറി  ഇവരുടെ സേവനം മാതൃകാപരമാണന്നും  സാമ്പത്തികമായ ഒരു നേട്ടവുമില്ലാതെ ഇത്തരം സേവനം ചെയ്യുന്ന ട്രോമകെയര്‍വളണ്ടിയര്‍മാര്‍ പൊന്നാനിയുടെ അടയാളമാണന്നും  ഇരുവരും പറഞ്ഞു  ഇവരുടെ സേവനം കണ്ട് ഇത്തരം സഹായവുമായി മുന്നോട്ട് വന്ന,ശെമീര്‍ ചെമ്പയിലിനെ പോലുള്ളവരാണ് പൊന്നാനിയുടെ ചാരിറ്റിരംഗത്ത് എന്നും തിളങ്ങി നില്‍ക്കുന്നവരൊണന്നും പറഞ്ഞു